വൈദ്യുതി പ്രതിസന്ധിക്കിടെ കേരളം കൈവിട്ട അവസരം വീണ്ടും ചർച്ചയാകുന്നു. കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി ലഭിക്കുമായിരുന്ന കരാറാണ് കേരളം സ്വീകരിക്കാതിരുന്നത്. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും മത്സരങ്ങളിലും പരീക്ഷകളിലും മികവ് തെളിയിക്കാനും കഴിയും. ......
കൊച്ചി: ശതാബ്ദിയാഘോഷത്തിനു മുന്നോടിയായി സമസ്ത കേരള സാഹിത്യ പരിഷത്ത് ഓണാഘോഷം നടത്തി. മഹാകവി ജി ഓഡിറ്റോറിയത്തിൽ നൂറിൻ്റെ തികവിൽ പൂക്കളം ഒരുക്കി. എഴുത്തുകാരി ശ്രീകുമാരി രാമേന്ദ്രൻ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.നിർവ്വഹിച്ചു. ......
* 214 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1,34,000-ലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് യുകെയില് നിന്നുള്ള ഇന്ത്യന് വംശയായ അജിമോൾ പ്രദീപ് 250,000 യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് 2026-ന് അർഹയായത്.
* കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. ......
ദോഹ: പ്രവാസി മലയാളികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻകാസ് ഖത്തർ അൽഖോറിൽ സംഘടിപ്പിച്ച നോർക്ക സർവീസ് മെഗാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സെപ്റ്റംബർ 11 വെള്ളിയാഴ്ച അൽഖോർ സീഷോർ ഗ്രൂപ്പ് ഓഫീസിൽ നടന്ന ക്യാമ്പിൽ 150ഓളം പേർ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ക്യാമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും, സേവനം തേടിയെത്തിയവരുടെ വലിയ തിരക്ക് പരിഗണിച്ച് ക്യാമ്പ് ഉച്ചയ്ക്ക് 3 മണി വരെ നീട്ടുകയായിരുന്നു. ......
സിഎംആർഎൽ-മാസപ്പടി വിവാദത്തിലും അഴിമതി ആരോപണങ്ങളിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ. തനിക്കെതിരായ അന്വേഷണങ്ങളും നിയമനടപടികളും തടയുന്നതിനായി പിണറായി വിജയൻ പാർട്ടിയെയും സ്വന്തം സഖാക്കളെയും ഒരു കവചം പോലെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.തന്റെ കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും അന്വേഷണ ഏജൻസികളുടെ നടപടികളിൽ നിന്ന് രക്ഷപ്പെടാനുമാണ് പാർട്ടി സംവിധാനത്തെയും പ്രവർത്തകരുടെയും പിന്തുണ അദ്ദേഹം ദുരുപയോഗം ചെയ്യുന്നത്. ......
കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരള ഇൻ സോൾവെൻസി പ്രൊഫഷണൽ ഫോറത്തിൻ്റെ സഹകരണത്തോടെ ഇൻസോൾവൻസി പ്രൊഫഷണലുകൾക്കായി ദ്വിദിന ശിൽപശാല ഐ സി എസ് ഐ കൊച്ചി ചാപ്റ്ററിൽ വച്ച് സംഘടിപ്പിച്ചു. ശിൽപശാല ഐ സി എസ് ഐ വൈസ് പ്രസിഡൻ്റ് ദ്വാരകാനാഥ് ചെന്നൂർ ഉദ്ഘാടനം ചെയ്തു.
ശിൽപശാലയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ ക്ലാസുകൾ നയിക്കും. ......

കൊച്ചി: ബാങ്ക് ജീവനക്കാരുടെ തുടർച്ചയായ പണിമുടക്കുകളും അവധി ദിവസങ്ങളോട് ചേർന്നുള്ള ബാങ്ക് അടച്ചിടലുകളും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വ്യവസായികൾക്കും ചെറുകിട-ഇടത്തരം സംരംഭകർക്കും ഗുരുതരമായ ദുരിതവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നതായി കേരള Merchants Chamber of Commerce (KMCC) ശക്തമായി പ്രതിഷേധിച്ചു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലെ അവധിയും വരുന്നതിനാൽ ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് തടസ്സപ്പെടുകയാണ്. ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14-ലെ വിനായക ചതുർത്ഥി അവധിയും കൂടി വരുന്നതിനാൽ ബാങ്കുകൾ തുടർച്ചയായി നാല് ദിവസം വരെ അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്.ഇതിനു പുറമെ സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും മൂന്ന് ദിവസത്തെ പണിമുടക്കും, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണ്.ഏഴ് ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംയുക്ത വേദിയായ UFBU തുടർച്ചയായ പണിമുടക്കുകളിലേക്ക് നീങ്ങുന്നത് ബാങ്കിംഗ് സംവിധാനത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെയും വ്യാപാര സമൂഹത്തിന്റെയും ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. ......
വെൺമണി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെണ്മണി യൂണിറ്റ് കുടുംബ സംഗമം പെൻഷൻ ഭവനിൽ ചെങ്ങന്നൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സുധാമണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് വി.ആർ രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ......
കേരളം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയെ തളർച്ചയായി കാണാതെ സമഗ്രമായ ഒരു വൈദ്യുതി നയവും പവർ മാനേജ്മെന്റും രൂപീകരിക്കാനുള്ള സുവർണാവസരമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കൊച്ചിയിലെ ജെ.എൽ.എൻ. ......